കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് എം.എ. ബിഎഡുകാരൻ



 ബോവിക്കാനം :(www.thenorthviewnews.in) കാർഷിസംസ്കൃതി വിളിച്ചോതി ശ്രദ്ധേയനാവുകയാണ് മുളിയാർ പഞ്ചായത്തിലെ കാനത്തൂർ കോടി ഹൗസിൽ വേണുഗോപാലൻ എന്ന എം.എ ബി.എഡ് ബിരുദധാരി. അധ്യാപക ജോലി ഉപേക്ഷിച്ചിച്ച് മണ്ണിനെ പൊന്നാക്കി മാറ്റുന്ന വേണുഗോപാലൻ ആധുനികതയുടെ പ്രതീകമാണ്.' സ്വന്തമായുള്ള നാല് ഏക്കർ സ്ഥലത്ത് കവുങ്ങ്. തെങ്ങ്. വാഴ, കുരുമുളക് കൃഷികളും മുട്ടക്കോഴി മൽസ്യം വളർത്തൽ എന്നിവയും മാന്യയിൽ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്ത് നഴ്സറിയും ഇറക്കിയാണ് വേണുഗോപാലൻ കൃഷിയെ വേറിട്ട താക്കുന്നത്. ജൈവവളം മാത്രമാണ് ഇദ്ദേഹം കൃഷിക്ക് ഉപയോഗിക്കുന്നത്.ഇതിനായി വീട്ടിൽ അഞ്ച് പശുക്കളെയും വളർത്തുന്നു. മുട്ടക്കോഴിയുടെ ഫാം ഇദ്ദേഹം പ്രവർത്തിപ്പിക്കുന്നുണ്ട്. തോട്ടത്തിനകത്തുള്ള കുളത്തിൽ മത്സ്യകൃഷിയും ചെയ്തു വരുത്തം.റിന ററർ, വാള, ഗിഫ്റ്റ്,തെ ലോഫിയ ഇനത്തിൽ പെട്ട മൽസ്യങ്ങളാണ് വളർത്തുന്നത്. തികച്ചും പ്രകൃതിദത്തമായ തീറ്റയാണ് മൽസ്യങ്ങൾക്ക് നൽകുന്നത്. അതു കൊണ്ട് തന്നെ മൽസ്യങ്ങൾക്ക് ആവശ്യക്കാരേറെയാണെന്ന് വേണുഗോപാലൻ പറഞ്ഞു.കാഞ്ഞങ്ങാട് മാർക്കറ്റിൽ നിന്നു ഏജന്റുമാരെത്തി മൽസ്യം വാങ്ങും. ലൈനിൽ മത്സ്യവിൽപ്പന നടത്തുന്നവരും ഇവിടെ നിന്ന് മൽസ്യം വാങ്ങുന്നുണ്ട്. മൂന്ന്.നാല് സെൻറുകളിലായി നിർമ്മിച്ച രണ്ട് കുളങ്ങളിലാണ് മൽസ്യം വളർത്തുന്നത്. മാന്യയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ മേട്ടുപ്പാളയം, കദളി, നേന്ത്രൻ വാഴകളും 'തെങ്ങ്‌ കവുങ്ങ്, മാവ്, മംഗോസ്റ്റിൻ, ചിക്കു ഫാഷൻ ഫ്രൂട്ട് .റാഗൻ എന്നിവയുടെ തൈകൾ നഴ്സറിയാക്കി വിൽക്കുന്നുണ്ട്.കൂടാതെ പല തരം ജൈവ പച്ചക്കറികൾ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.നമ്പൻ, കക്കിരി  പയർ, കയ്പക്ക, എന്നിവയും ഇദ്ദേഹം വിളയിച്ചെടുത്ത് വിൽപന നടത്തുന്നു. ജില്ലയിൽ അപൂർവ്വമായി ഇദ്ദേഹം 15 0 എലക്ക ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ടാ.ഇടുക്കിയിൽ നിന്നാണ് ' ഇതിന്റെ ചെടികൾ കൊണ്ടുവന്നത്.  ഏലക്കാക്ക് അനുയോജ്യമായ കാലാവസ്ഥയല്ല ഇവിടെ എന്നാലും കൃഷി വിജയകരമായി നടത്തിവരികയാണ്. ഇതോടൊപ്പം വെറ്റില കൃഷിയും ഇദ്ദേഹം നടത്തുന്നുണ്ട്.മലപ്പുറം തിരുരിൽ നിന്ന് കൊണ്ടുവന്ന 125 ഓളം വെറ്റില കൊടികളാണ് കൃഷി ചെയ്യുന്നത്.  ഇംഗ്ലീഷിൽ എം.എ. ബിരുദധാരിയായ ഇദ്ദേഹം ബി.എഡ്. കരസ്ഥമാക്കിയ ശേഷം കേന്ദ്ര സർക്കാരിന് കീഴിൽ ഡൽഹി, ആസാം ഹിമാചൽ പ്രദേശ് എന്നിവങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.തുടർന്ന് ജോലി രാജിവച്ച് നാട്ടിലെത്തി. പിന്നീട് വിദ്യാനഗർചിന്മയ വിദ്യാലയത്തിലും, രണ്ട് വർഷം പുത്തിഗെ മുഹിമ്മാത്തിലും പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച ശേഷം ജോലി ഉപേക്ഷിച്ച് കാർഷിക വൃത്തിയിലേക്ക് തിരിയുകയായിരുന്നു. പരമ്പരാഗത കോൺഗ്രസകുടുംബത്തിലെ പരേതനായ സി.നാരായണൻ നായർ, ജാനകിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരൻ കോടി ശ്രീധരൻ പഴയ കാല കോൺഗ്രസ് നേതാവായിരുന്നു. ഇപ്പോൾ ചില അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. ഭാര്യ: നിഷ കാസർകോട് ഡി ഡി ഇ ഓഫീസിലെ യുഡി ക്ലർക്കാണ്. ഏക മകൻ ഘനശ്യാം ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ പത്താംതരം വിദ്യാർഥിയാണ്   ' വൈറ്റ്കോളർസംസ്കാരത്തിനപ്പുറത്ത് മണ്ണിനെ പൊന്നാക്കുന്ന കർഷകനാണ് വേണുഗോപാലൻ.


കടപ്പാട് 

അബ്ദുൽ റഹിമാൻ ആലൂർ വീക്ഷണം റിപോർട്ടർ

Post a Comment

أحدث أقدم