മൊഗ്രാൽ കടപ്പുറത്ത് മണൽ കടത്ത് ചോദ്യം ചെയ്തതിന് സഹോദരങ്ങളെ മർദ്ധിച്ചതായി പരാതി


മൊഗ്രാൽ:(www.thenorthviewnews.in) മൊഗ്രാൽ കടൽതീരത്ത് നിന്ന് മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ നാങ്കി കടപ്പുറത്താണ് ഞായറാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. സഹോദരന്മാരായ

എം.എ കുഞ്ഞഹമ്മദ്, എം എ.മൂസ എന്നിവരെയാണ് മണൽ കടത്ത് സംഘം മർദ്ധിച്ചതെന്ന് പരാതി. എ.മുസ മുൻ വാർഡ് മെമ്പർ കൂടിയാണ്. ഇരുവരെയും പരിക്കുകളോടെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തീരത്ത് നിന്ന് മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. പ്രദേശത്ത് തന്നെയുള്ള ആളുകളുടെ ഒത്താശയോടെയാണ് ദിവസവും ലോഡ് കണക്കിന് മണൽ കടത്തുന്നതെന്നും രാത്രി പരിസരത്തുള്ള വീട്ടുകാർക്ക് ശല്യമുണ്ടാക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.

Post a Comment

أحدث أقدم