കാണാതായ സഹോദിരമാരെ ബന്ധുവീട്ടിനടുത്ത് നിന്ന് കണ്ടെത്തി
കാസർകോട്:(www.thenorthviewnews.in) മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ കാണാതായ മൂന്ന് സഹോദരിമാരെ കണ്ടെത്തി. വോർക്കാടി പഞ്ചായത്തിലെ ബജെയിലെ ബന്ധുവീട്ടിനടുത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പൊലീസ് ഇവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയാണ്.
മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് നേരത്തെ കാണാതായതായി സഹോദരൻ പരാതിപ്പെട്ടത്. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്. സഹോദരൻറെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു
إرسال تعليق