കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍  സ്ഥാനത്തേക്ക്

 മുസ്ലിം ലീഗിലെ സി. സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു






കണ്ണൂര്‍:(www.thenorthviewnews.in)ഇന്നു നടന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ സി. സീനത്ത് കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 55 കൗണ്‍സിലില്‍ 28 വോട്ടു നേടിയാണ് വിജയം. 27 എല്‍ഡിഎപ് 27 യുഡിഫ് ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് അംഗങ്ങള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനെ പിന്തുണച്ചതോടെ മുസ്ലിം ലീഗിന്റെ ആദ്യ മേയറായി സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്.

Post a Comment

Previous Post Next Post