ആയിഷത്ത് ശിബ്‌ല ശെറിനെ അൽഐൻ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി അനുമോദിച്ചു
അൽഐൻ:(www.thenorthviewnews.in) എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച അൽഐൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയിഷത്ത് ശിബ്‌ല ശെറിനെ അൽഐൻ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി അനുമോദിച്ചു.അൽഐൻ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഇഖ്ബാൽ പരപ്പ ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് ഡോ. സകരിയ ബല്ലാകടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ആസിഫ് കല്ലൂരാവി സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഖാലിദ് മഞ്ചേശ്വരം, ശംസുദ്ദീൻ കല്ലൂരാവി,യാസീൻ കള്ളാർ, സലിം അറങ്ങാടി, സുഹൈൽ കല്ലൂരാവി, ജാഫർ ബളാന്തോട്, സാദിഖുൽ അമീൻ, രിയാസ് എന്നിവർ സംസാരിച്ചു

Post a Comment