മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും, മുഖ്യ പ്രതി സ്വപ്ന സുരേഷിനും ചെരുപ്പ് മാല ചാർത്തി : കെ.എസ്.യു
മട്ടന്നൂർ :(www.thenorthviewnews.in) സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യപ്രതി സ്വപ്ന സുരേഷിനും തെരുവിൽ ചെരുപ്പുമാല ചാർത്തി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ജനകീയ വിചാരണ നടത്തി. കൊറോണയുടെ മറവിൽ കൊള്ള നടത്തുന്ന ഇത്തരം രാജ്യദ്രോഹികളെയും അവരെ സംരക്ഷിക്കുന്ന സർക്കാരിനെയും ജനം തെരുവിൽ നേരിടുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അഭിപ്രായപ്പെട്ടു. കൊറോണ സാഹചര്യത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ബിലാൽ ഇരിക്കൂർ, അശ്വിൻ മട്ടന്നൂർ, അമൽ. കെ നടുവനാട്, നിധിൻ എ.കെ, റയീസ് ഉളിയിൽ, ആദർശ് കൊതേരി, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment