കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധം
കാസര്‍കോട്:(www.thenorthviewnews.in) ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറി കടകളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനാല്‍ മംഗളൂരുവില്‍ നിന്ന് ദിവസവും പച്ചക്കറിയെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ ജൂലൈ 9 ന് ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആ ര്‍ ടി ഒയുടെ നേതൃത്‌വത്തില്‍ യോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം വാഹനങ്ങളാണ് പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്ക് പോകുന്നതെന്ന് മനസ്സിലാക്കി അത്തരം വാഹനങ്ങളിലെ ജീവനക്കാര്‍ക്ക്( ഡ്രൈവര്‍,ക്ലീനര്‍) പ്രത്യേക പാസ് അനുവദിക്കും. ആ ര്‍ ടി ഒ ആണ് പാസ് അനുവദിക്കുക. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകാന്‍ അനുമതി ലഭിക്കില്ല. ഇങ്ങനെ പാസ് ലഭിച്ച് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്ക് ജില്ലയിലെ പി എച്ച് സികളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ പരിശോധന ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ വ്യാപാരികള്‍ ഈ തിരുമാനവുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.
* അതിര്‍ത്തികളിലെ പി എച്ച് സികളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
ജില്ലയിലെ അതിര്‍ത്തികളിലെ പി എച്ച് സികളില്‍ ചികിത്സയ്‌ക്കെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ ആളുകളിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാണത്തൂര്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പി എച്ച് സികളില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതണം. കൃത്യമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചികിത്സ അനുവദിക്കില്ല.
* വിവാഹ ചടങ്ങുകള്‍ക്ക് ജൂലൈ 31 വരെ പാസ് അനുവദിക്കില്ല
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതിയതായി ജൂലൈ 31 വരെ പാസ് അനുവദിക്കില്ല.നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക.
* 65 വയസില്‍ കൂടുതല്‍ ഉള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുഗതാഗത സംവിധാനം അനുവദിക്കില്ല
പ്രായമായവരില്‍ കോവിഡ് വ്യാപന സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ പൊതു ഗതതാഗതം സംവിധാനമായ കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസുകളിലും പൊതു ഇടങ്ങളിലും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും കയറ്റാന്‍ പാടില്ലെന്ന് ജില്ല കോറോണ കോര്‍ കമ്മിറ്റി യോഗം തിരുമാനിച്ചു.
* പൊതുപരിപാടികള്‍ക്ക് നിയന്ത്രണം
ജില്ലയിലെ പൊതുപരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. സുഭിക്ഷ കേരളം പോലുള്ള പരിപാടികളില്‍ ഉദ്ഘാടനചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ജൂലൈ 31 വരെ ഒഴുവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നത് തടയാനാണിത്.
* കായിക മത്സരങ്ങള്‍ പാടില്ല
ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങള്‍ ജൂലൈ 31 വരെ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജില്ലയിലെ ക്ലബ്ബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് കായിക മത്സരങ്ങള്‍ നടത്തുന്ന ക്ലബുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 18 വയസില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്കെതിരെയും 18 വയസിന് മുകളിലുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും.
* കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നത് പരിശോധിക്കുന്നതിന് പോലീസിന് പുറമേ റവന്യു ഫോറസ്റ്റ്, ആര്‍ടി ഒ,എക്‌സൈസ് ഉദ്യഗസ്ഥരെ നിയമിച്ചു.
എന്‍മകജെ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശത്ത് താത്കാലിക റേഷന്‍കട ആരംഭിക്കുന്നതിന് ജില്ലാ സെപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
* വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും
വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും.ജില്ലയില്‍ നടപ്പാക്കി വരുന്ന മാഷ് പദ്ധതിയിലെ ധ്യാപകരെ കൂടി ഉള്‍പ്പെടുത്തി കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ബോധവത്കരണം നല്‍കാനും തിരുമാനിച്ചു.
* സംശയങ്ങള്‍ക്ക് വിളിക്കാം
കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൂടുതല്‍ അറിയാനും സംശയദുരീകരണത്തിനും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍ 04994 255001.
KEYWORD
PRD KASARAGOD
DISTRICT COLLECTOR KASARAGOD
RTO KASARAGOD

Post a Comment