മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സാഹചര്യം ഉറപ്പുവരുത്തി മാത്രം ഓൺലൈൻ ക്ലാസുകൾ തുടരണം :എം എസ് എഫ്
തളിപ്പറമ്പ :(www.thenorthviewnews.in) സൗകര്യങ്ങൾ ഉറപ്പ് വരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്‌കാരത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത്
പത്താം ക്ലാസ് വിദ്യാർഥിനി വളാഞ്ചേരി മാങ്കേരിയിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്
എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു. എം എസ് എഫ് ജില്ലാ സെക്രട്ടറി ആസിഫ് ചപ്പാരടവ് ഉദ്ഘാടനം ചെയ്തു. ജൂൺ ഒന്നിന് തന്നെ ക്ലാസ് തുടങ്ങി എന്ന് വീമ്പു പറയുന്നതിന് വേണ്ടി യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ധൃതിപ്പെട്ട് ഓൺലൈൻ ക്ലാസ് ആരംഭിച്ചത് മൂലം ഒരു വിദ്യാർത്ഥിയുടെ ജീവൻ തന്നെ പൊലിയുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ് . സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വർഗത്തിന് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാതെ യാതൊരു കൂടിയാലോചനയും കൂടാതെ തലതിരിഞ്ഞ വിദ്യഭ്യാസ നയം നടപ്പിലാക്കിയ സർക്കറാണ് ഒന്നാം പ്രതിയെന്നു ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് പി എ ഇർഫാൻ അധ്യക്ഷത വഹിച്ചു ഉമർ പെരുവണ, ബാസിത് മാണിയൂർ, സഫ് വാൻ കുറ്റിക്കോൽ, പി വി എ ഷഫീഖ്, ബുർഹാൻ കെ വി, ഇസ്ഹാഖ് മുഹമ്മദ്, അമീൻ ബപ്പു എന്നിവർ സംസാരിച്ചു.

إرسال تعليق