വിദ്യാർത്ഥിനിയുടെ ആത്മഹത്യ,
ഓൺലൈൻ ക്ലാസിൽ പങ്കാടുക്കാൻ പറ്റാത്ത മനോവിഷമത്തിലെന്ന് രക്ഷിതാക്കൾ





മലപ്പുറം: (www.thenorthviewnews.in) ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാത്തതിന്റെ മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക എന്ന വിദ്യാര്‍ത്ഥിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമം മകള്‍ പങ്കുവച്ചിരുന്നുവെന്ന് പിതാവ് ബാലകൃഷ്ണന്‍ പറയുന്നു. വീട്ടില്‍ ടിവി കേടായതിനാല്‍ ഇന്നലെ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മറ്റു വിഷമങ്ങള്‍ മകള്‍ക്ക് ഇല്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കൂലിപ്പണിക്കാരനായ ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസപ്പെടുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍ലൈന്‍ പഠനം തുടരാന്‍ വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു.

Post a Comment

أحدث أقدم