പ്രസ്‌ക്ലബിലേക്ക് സാനിറ്റൈസര്‍ ഉപകരണം നല്‍കി എൽ.ബി.എസ്എഞ്ചിനീയറിംഗ് കോളജ്






കാസര്‍കോട്:(www.thenorthviewnews.in) പ്രസ്‌ക്ലബിലേക്ക് സാനിറ്റൈസര്‍ ഉപകരണം നല്‍കി എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍. കാലു കൊണ്ട് പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ ഉപകരണമാണ് സൗജന്യമായി പ്രസ്‌ക്ലബിന് നല്‍കിയത്. കോളജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ് ഉപകരണം കൈമാറിയത്. കോളജ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിമിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കോളജ് പി ടി എ പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, എന്‍ എസ് എസ് അംഗങ്ങളായ സന്തോഷ് കുമാര്‍, മുഹമ്മദ് മന്‍സൂര്‍, മുജ്താബ്, മാധ്യമ പ്രവര്‍ത്തകരായ അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ഖാലിദ് പൊവ്വല്‍, ഷാഫി തെരുവത്ത്, ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു.


KEYWORD

PRESSCLUB KASARAGOD

LBS ENGINEERING COLLEGE KASARAGOD

NSS UNIT LBS COLLEGE KASARAGOD

Post a Comment

أحدث أقدم