കോവിഡ്; ഓട്ടോ തൊഴലാളികൾ ദുരിതത്തിലേക്ക്





കാസർകോട്:(www.thenorthviewnews.in) കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഓട്ടോ തൊഴിലാളികൾ. ലോക്ക് ഡൌൺ കാരണം 3 മാസത്തോളം ജോലി ഇല്ലാതെ വീടുകളിൽ ഒതുങ്ങി കൂടി. ലോക്ക് ഡൌൺ ഇളവിന് ശേഷം വീണ്ടും ഓട്ടോ ഓടിച്ചു ജീവിതം തള്ളി നീക്കാൻ പാട് പെടുമ്പോഴും, വളരെ തുച്ഛമായ ഓട്ടം മാത്രമേ പ്രതി ദിനം ലഭിക്കുന്നുള്ളൂ. രാവിലേ 8 മണിക്ക് സ്റ്റാൻഡിൽ എത്തുന്ന തൊഴിലാളികൾക്ക് വൈകുന്നേരം വരെ ഓടിയാൽ ലഭിക്കുന്നത് 400 ഓളം രൂപ. ദിവസവും ഡീസൽ വില വർധിച്ചു വരുന്നു, 18 ദിവസങ്ങൾ കൊണ്ട് രാജ്യത്ത് ഡീസലിന് വർധിച്ച് 9 രൂപ 92 പൈസയാണ്. ഇതും കൂടി താങ്ങാൻ ആവാതെ ഓട്ടോ തൊഴിലാളികൾ ദുരിതം പേറുകയാണ്. മഴക്കാലമായതിനാൽ റോഡുകളും തകർന്നു കിടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് ഒരു പറ്റം ഡ്രൈവമാർ. നിത്യ ജീവിത ചിലവ് പോലും തള്ളി നീക്കാനാവാതെ നെട്ടോട്ടം ഓടുന്നവരും വിരളമല്ല. കേന്ദ്ര കേരള സർക്കാരുകൾ എല്ലാം മേഖലകൾക്കും ആനുകൂല്യങ്ങൾ നൽകുമ്പോൾ ഓട്ടോ ഡ്രൈവർമാരെ അവഗണിക്കുകയാണ് .

Post a Comment

Previous Post Next Post