തളങ്കരയിലെ യുവാക്കളെ പോലീസ് മർദ്ദിച്ച സംഭവം സി.സി.ടി.വി ദൃശ്യങ്ങൾ
മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തു
കാസർകോട്:(www.thenorthviewnews.in) തളങ്കരയിലെ രണ്ട് യുവാക്കളെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി പോലീസ് ലാത്തി കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും കണ്ടെടുത്ത് സൂക്ഷിച്ച് വെക്കാൻ ഹൈക്കോടതി ജില്ലാ പോലീസ് ചീഫിന് നിർദ്ദേശം നൽകി.
തളങ്കര ദീനാർ നഗറിലെ യൂസുഫ് അലി,മുഹമ്മദ് ഹക്കീം എന്നിവരെയാണ് ഹെൽമെറ്റ് ദരിക്കാതെ ബൈക്കോടിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തത്.ഇവർ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന സ്ഥലത്തേയും ടൗൺ പോലീസ് സ്റ്റേഷനിലേയും സി.സി.ടി.പി ദൃശ്യങ്ങൾ സൂക്ഷിക്കാനാണ് കോടതിയുടെ നിർദ്ദേശം.
ഈ മാസം ഒന്നിനാണ് സംഭവം. തലേദിവസം ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചെന്ന് പറഞ്ഞ് ടൗൺ സ്റ്റേഷനിലെ രണ്ട് പോലീസുകാർ യൂസുഫലിയുടെ വീടിലെത്തി ഒപ്പം സഞ്ചരിച്ചവരേയും കൂട്ടി സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു സ്റ്റേഷനിലെത്തിയപ്പോൾ പോലീസുകാർ കൂട്ടംകൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു രണ്ട് പേരുടെയും ദേഹത്ത് ലാത്തികൊണ്ട് അടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇതിന് മുമ്പും തളങ്കരയിലെ യുവാക്കളെ നിസാര കാരണങ്ങൾ പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മർദ്ദിച്ചിരുന്നതായി മുസ്‌ലിം യൂത്ത് ലീഗ് ആരോപിച്ചിരുന്നു. യുവാക്കളെ മർദ്ധിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തളങ്കര മേഖല കമ്മിറ്റി കഴിഞ്ഞയാഴ്ച്ച പോലീസ് സ്റ്റേഷന് മുന്നിൽ ഉപരോധ സമരവും സംഘടിപ്പിച്ചിരുന്നു.
ഈ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസ് രജിഷ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment