ക്ളീൻ ചേരങ്കൈ മിഷൻ ;
ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട് കാസ്ക് ചേരങ്കൈ





ചേരങ്കൈ:(www.thenorhviewnews.in) മഴയെത്തും മുമ്പെ ക്ലബ്ബ് പരിസരവും പ്രദേശത്തെ പൊതു സ്ഥലങ്ങളും ശുചീകരിച്ച് കാസ്ക് ചേരങ്കൈ.
ക്ലീൻ ചേരങ്കൈ മിഷന്റെ രണ്ടാം ഘട്ടം പ്രസിഡണ്ട് ഷഫീഖ് ഉദ്ഘാടനം ചെയ്തു.ലോക് ഡൗൺ കാരണം നീണ്ടു പോയ ശുചീകരണം ഇന്ന് അവധി ദിവസമായതിനാലും മുഖ്യമന്ത്രിയുടെ ആഹ്വാനം ഉണ്ടായിരുന്നതിനാലും ചെയ്യുകയായിരുന്നു.
കാട് മൂടിക്കിടന്ന പ്രദേശങ്ങൾ വെട്ടിത്തെളിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു.
കാസ്ക് ഭാരവാഹികൾ,അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ക്ളീൻ ചേരങ്കൈ പദ്ധതിയുടെ മൂന്നാം ഘട്ടം  മഴക്കാലത്തിനു ശേഷം പ്രായോഗികമാക്കുമെന്ന് കാസ്ക് ജന.സെക്രട്ടറി സിയാദ് റഹിമാൻ അറിയിച്ചു

Post a Comment

Previous Post Next Post