പെരുന്നാൾ ദിവസത്തിലെ മൂന്നര മാസം പ്രായമായ കുട്ടിയുടെ മരണം;
കാസർകോട് ഗവ.ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ




കാസർകോട്:(www.thenorthviewnews.in)ഈ പെരുന്നാൾ ദിവസം മൂന്നര മാസം പ്രായമുള്ള  മുലപ്പാൽ ശ്വാസകോശത്തിൽ നിന്ന് തിരിച്ച് വന്നത് കാരണം  മരണപ്പെട്ട പെരിയാട്ടടുക്കയിലെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്തുൽ മിസ്രിയ യുടെ ബന്ധുക്കൾ കാസർകോട് ഗവ. ഹോസ്പിറ്റലിലെ അധികൃതർക്കെതിരെ അരോപണവുമായി രംഗത്ത്. ഇന്ന് രാവിലെ കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിലാണ് അരാപണം ഉന്നയിച്ചത്. മരണത്തോടൊപ്പം ആശുപത്രി അധികൃതരിൽ നിന്നുണ്ടായ മോശമായ പെരുമാറ്റം വേദന ഇരട്ടിച്ചെന്ന് പിതാവ്. ഗവ.ആശുപത്രിയിൽ കുട്ടിയുടെ മൃതശരീരം പരിശോധിക്കാതെ തന്നെ പോസ്റ്റ്മാർട്ടത്തിന് നിർദ്ധേശിച്ചെന്നും, ഒരു പിഞ്ചു കുട്ടിയുടെ മൃതദേഹം ഒന്നര മണിക്കൂറോളം തങ്ങളുടെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങുക പോലും ചെയ്തില്ല. പിന്നീട് മോർച്ചറിയിൽ കിടത്താൻ ഞങ്ങളോട് തന്നെ ആവിശ്യപ്പെട്ടു. അരോപണത്തിൽ പറയുന്നു. കൂടാതെ എൻ.ഒ.സി ക്ക് വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയും എന്നാൽ ഒരുപാട് സമയത്തെ കാത്തിരിപ്പിന് ശേഷം എൻ.ഒ.സി ആശുപത്രിയിൽ നിന്നാണ് ലഭിക്കുകയെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം അന്ന് മരണപ്പെട്ട മറ്റൊരു കുട്ടിക്ക് എൻ.ഒ.സി കൊടുത്തതും കോവിഡ് ടെസ്റ്റ് പോലും ചെയ്യാതെ ഉടനടി കാര്യങ്ങൾ ചെയ്തത് രണ്ട് നീതി നടപ്പിലാക്കുന്നതിന് തുല്യമെന്നും ആരോപണത്തിൽ പറയുന്നു.  രാവിലെ മരണപ്പട്ട കുട്ടിയുടെ കൊവിഡ് പരിശോധന വൈകുന്നേരം വരെ വൈകിപ്പിച്ചത് ശരിയല്ലെന്നും ഒരു മാനുഷീക പരിഗണനപോലും അധികൃതരുടെ  ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഞങ്ങൾക്കുണ്ടായ ഈ ദുരനുഭവം മറ്റൊരു മാതാപിതാക്കൾക്കും ഉണ്ടാവരുതെന്നാണ് ഞങ്ങളുടെ പ്രാർത്ഥന. കാസർകോട് ഗവ.ആശുപത്രിയിൽ നിന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളും കക്ഷി രാഷട്രീയ നേതാക്കളും എല്ലാ സഹകരണവുമായി മുന്നിലുണ്ടായിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് നേരിടേണ്ടി വന്ന ഈ മനോവേദന ഇവിടെ ചികിത്സയിലെത്തുന്ന എല്ലാവരുടെയും ഓർമ്മയിലിരിക്കട്ടെ, അതേ സമയം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രവർത്തകരുടെയും മറ്റുള്ളവരുടെയും നിർലോഭമായ സഹായം ലഭിക്കുകയുണ്ടായി.
പത്രസമ്മേളനത്തിൽ മരണപ്പെട്ട കുട്ടിയുടെ പിതാവ് ജാഫർ നാലകത്ത്, സഹോദരൻ ജാഹിർ നാലകത്ത്, ബന്ധു യൂനുസ് എൻ.കെ എന്നിവർ പങ്കെടുത്തു. പെരിയാട്ടടുക്കത്തെ വാഹിദയാണ് മാതാവ്.


KEYWORDS

KASARAGOD GOVERNMENT HOSPITAL

DMO KASARAGOD

Post a Comment

Previous Post Next Post