സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു




തിരുവനന്തപുരം:(www.thenorthviewnews.in) സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്.സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. മുതിർന്ന സെക്രട്ടറിമാർ  അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയുടെ കാലാവധി അടുത്ത  ഫെബ്രുവരിവരെയാണ്. ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്.ആരോഗ്യം വിദ്യാഭ്യാസം റവന്യു ജലവിഭവ വകുപ്പുകളുടെ മേധാവിയായിരുന്നു. രാജസ്ഥാൻ സ്വദേശിയാണ്.

Post a Comment

Previous Post Next Post