ഇന്തോനേഷ്യയിൽ കുടുങ്ങിയ മലയാളികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. അടിയന്തിര ഇടപെടലുകൾ നടത്തണം -എം.സി ഖമറുദ്ധീൻഎം.എൽ.എ
മഞ്ചേശ്വരം:(www.thenorthviewnews.in) ലോക്ക്ഡൗൺ മൂലം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കുടുങ്ങിയ കാസറഗോഡ് സ്വദേശികളക്കമുള്ള മലയാളികളുടെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്ര-കേരള സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ആവശ്യപ്പെട്ടു.
ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന മലയാളികൾക്ക് വേണ്ടി മലയാളി സമാജമടക്കമുള്ള ചില സംഘടനകൾ താൽക്കാലിക സഹായമായി കൂടെയുണ്ടെങ്കിലും നാട്ടിലേക്ക് തിരിച്ച് വരാൻ സൗകര്യമില്ലാതെ വിഷമത്തിലായവർക്ക് പ്രശ്ന പരിഹാരത്തിന് വേണ്ടി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെടുന്നതായും എം.എൽ.എ പറഞ്ഞു.
KEYWORDS
MC KAMARUDHEEN MLA
KERALA STATE GOVERNMENT
CENTEAL GOVERNMENT OF INDIA

إرسال تعليق