കാസർകോട്: (www.thenorthviewnews.in)
സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് നാളെ മുതൽ ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അതിഥി തൊഴിലാളികൾ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവർ വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവർ 60 വയസ്സിന് മുകളിലുള്ളവർ ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവരെയാണ് പരിശോധിക്കുന്നത് .
രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക,പോലീസ് ,ആശാ,അങ്കണ വാടി ,ആരോഗ്യ പ്രവർത്തകർ ,മാധ്യമപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നവർ കടകളിൽ ജോലി ചെയ്യുന്നവർ സന്നദ്ധപ്രവർത്തകർ ,ട്രക്ക് ഡ്രൈവർമാർ, , ട്രക്ക് ഡ്രൈവർ മാരുമായി സമ്പർക്ക സാധ്യതയുള്ളവർ എന്നിവരെയും പരിശോധിക്കും. അതിഥി തൊഴിലാളി ക്യാമ്പുകളെ കേന്ദ്രമാക്കിയുo വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഉള്ളവരെ അവിടെ എത്തിയും പരിശോധിക്കും 60 വയസ്സിനു മുകളിലുള്ള വരെയും പരിശോധിക്കും കോവിഡ് പരിചരണ സംവിധാനമില്ലാത്ത ആശുപത്രികളിൽ ശ്വസന സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, രോഗ ഉറവിടം സ്ഥിരീകരിക്കാത്ത വരുടെ പരിസരങ്ങളിൽ ഉള്ളവർ 14 ദിവസത്തിനുള്ളിൽ സംസ്ഥാനത്തു പുറത്തു നിന്ന് എത്തിയവർ എന്നിവരെയും പരിശോധിക്കും.
ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തുന്നത് . മഞ്ചേശ്വരം താലൂക്കിൽ മംഗൽപാടി താലൂക്ക് ആശുപത്രിയും , വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി താലൂക്ക് ആശുപത്രിയും , ഹൊസ്ദുർഗ് താലൂക്കിൽ ജില്ലാശുപത്രി കാഞ്ഞങ്ങാടും ,കാസർഗോഡ് താലൂക്കിൽ ജനറൽ ആശുപത്രി കാസര്ഗോഡും കേന്ദ്രികരിച്ചാണ് പരിശോധന നടത്തുന്നത് . ഓരോ സ്ഥാപനത്തിലും മെഡിക്കൽ ഓഫീസർ , സ്റ്റാഫ് നേഴ്സ് , ലാബ്‌ടെക്‌നിഷ്യൻ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD

إرسال تعليق