കോവി ഡിന്റെ മറവിൽ ഉദ്യാഗസ്ഥ ഭരണം അടിച്ചേൽപ്പിക്കുന്നു: രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
കാസർകോട് :(www.thenorthviewnews.in) കോവിഡ് 19 ന്റെ മറവിൽ ഉദ്യാഗസ്ഥ ഭരണം അടിച്ചേൽപ്പിക്കാൻ ജില്ലാ കലക്ടർ ശ്രമിക്കുകയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. ഡി.സി.സി.ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനപ്രതിനിധികളെ അവഗണിച്ച് ഉദ്യാഗസ്ഥമേധാവിത്വമാണ് നടപ്പാക്കുന്നത്.കോവിഡ് പ്രതിരോധത്തിൽ യു.ഡി.എഫ്.സർക്കാരിനൊപ്പമാണ്. എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായും സഹകരിക്കുന്നു. കാസർകോട് ജില്ലാ കലക്ടർ എം.പി.യും, എം.എൽ.എമാരും, ജനപ്രതിനിധികൾ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. ജില്ലാ കലക്ടറുടെ നടപടികളോട് യു.ഡി.എഫിന് എതിർപ്പുണ്ട്.ഇത്തരം ഉദ്യോഗസ്ഥർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കലക്ടർക്കെതിരെ പരാതി ഉന്നയിച്ചിട്ട് കാര്യമില്ല. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി പങ്കെടുക്കുന്ന യോഗം വിളിച്ചു ചേർക്കണം' സംസ്ഥാന മന്ത്രിസഭയുടെ കാബിനറ്റ് നടക്കുന്ന ബുധനാഴ്ചകളിൽ തന്നെ കലക്ടർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നത് തനിക്കെതിരെയുള്ള ആരോപണം മൂടിവെക്കാനാണ് 'സർവകക്ഷി യോഗത്തിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ ഓരോ പ്രതിനിധികൾ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടും, സി.പി.എമ്മിന്റെ രണ്ട് നേതാക്കളെയും നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടിയുടെയും പ്രതിനി ധി ക ളെ പങ്കെടുപ്പിച്ച് കലക്ടർ ചട്ടങ്ങൾ കാറ്റിൽ പറത്തി. ഇന്നലെ വിളിച്ച ജനപ്രതിനിധികളുടെ യോഗം യു.ഡി.എഫ്.ബഹിഷ്ക്കരിച്ചത് തങ്ങളുടെ പരാതികൾ കേൾക്കാൻ ഉത്തരവാദിത്വപ്പെട്ട മന്ത്രി യോഗത്തിൽ ഇല്ലാത്തതിനാലാണ.. മാത്രവുമല്ല എം.പി.യെ കലക്ടറോ, എ.ഡി.എമ്മോ യോഗവിവരം നേരിട്ടറിയിച്ചില്ല. മലപ്പുറം പെരിന്തൽമണ്ണയിലുള്ള എം.പി.യുടെ പി.എ.യെ ഫോണിൽ വിളിച്ചാണ് യോഗവിവരം അറിയിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്ക് ജില്ലയിലെത്താൻ കലക്ടർ പാസ് അനുവദിക്കുന്നില്ല. ജനിച്ച നാട്ടിലെത്താനുള്ള അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്. ജില്ലാ കലക്ടർക്ക സ്ത്രീധനം കിട്ടിയ മണ്ണല്ല കാസർകോട് ജില്ലയെന്ന് ഓർക്കണമെന്ന് ഉണ്ണിത്താൻ പറഞ്ഞു. എൽ.ഡി.എഫിന് ദാസ്യവേല ചെയ്യുന്നത് കലക്ടർ നിർത്തണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം യു.ഡി.എഫ്.ബഹിഷ്ക്കരിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ.മാരായ എം സി .ഖമറുദ്ധീൻ, എൻ.എ' നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ.ജലീൽ എന്നിവരാണ് യോഗം ബഹിഷ്ക്കരിച്ചത്. വാർത്താ സമ്മേളനത്തിൽ എം.സി.ഖമറുദ്ധീൻ എം.എൽ.എയും സംബന്ധിച്ചു.

റവന്യൂ വകുപ്പ് മന്ത്രി യോഗം വിളിച്ചപ്പോൾ ബഹിഷ്കരിച്ചു. എന്നിട്ടാണ് യോഗം വിളിക്കണം എന്ന് പറയുന്നത്
ReplyDeletePost a Comment