പാൻപരാഗ് മോഷണം : വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് 



കാസർകോട് : (www.thenorthviewnews.in)അനധികൃതമായി കച്ചവടം നടത്തിയതിനാൽ കാസർകോട് നഗരസഭ പിടിച്ചെടുത്ത പാൻപരാഗ്  അടങ്ങുന്ന നിരോധിത വസ്തുക്കൾ ഗോഡൗണിൽ നിന്നും മോഷണം പോയെന്ന പരാതിയുമായും, വകുപ്പ് തല അന്വോഷണവുമായി ബന്ധപ്പെട്ട  രേഖകൾ വിവരാവകാശ നിയമപ്രകാരം കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ നൽകി.   സംഭവത്തിൽ ദുരൂഹതകളുണ്ടാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം തടയിടുന്നതിന് വേണ്ടിയാണ് യൂത്ത് ലീഗ് രേഖകൾ ആവശ്യപ്പെട്ടത്.  സംഭവം റിപ്പോർട്ട്‌ ചെയ്തിട്ടും തുടർ അന്വേഷണത്തിന് നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥന്റെ അലംഭാവം പ്രതിയെ രക്ഷിക്കാനായിരുന്നോ എന്ന് സംശയിക്കപ്പെടുന്നതാണെന് യൂത്ത് ലീഗ് ആരോപിച്ചു.

Post a Comment

Previous Post Next Post