നടന്‍ പ്രിഥ്വിരാജിനും സംവിധായകന്‍ ബ്ലസിക്കുമൊപ്പം ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ചലച്ചിത്ര പ്രവര്‍ത്തകന് കോവിഡ്




തിരുവനന്തപുരം:(www.thenorthviewnews.in)നടന്‍ പ്രിഥ്വിരാജിനും സംവിധായകന്‍ ബ്ലസിക്കുമൊപ്പം ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ചലച്ചിത്ര പ്രവര്‍ത്തകനും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് 22 നാണ് ഇയാള്‍ കൊച്ചിയില്‍ ചലച്ചിത്ര സംഘത്തോടൊപ്പം വിമാനമിറങ്ങിയത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ആട് ജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാള്‍ ജോര്‍ദാനിലേക്ക് പോയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നടന്‍ പ്രിഥ്വിരാജും സംവിധായകന്‍ ബ്ലസിയും മറ്റു 28 പ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്നാണ് വിവരം. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടു ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ചിത്രീകരണത്തിനായിരുന്നു സംഘം ജോര്‍ദാനിലേക്കു പോയത്. ലോകത്ത് ലോക് ഡൗണ്‍ ആരംഭിച്ചതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. മാസങ്ങള്‍ക്കുശേഷമാണിവര്‍ തിരിച്ചെത്തിയത്.
കേരളത്തില്‍ തിരിച്ചെത്തിയശേഷം താരങ്ങള്‍ സ്വകാര്യ കോറന്റൈനില്‍ പോവുകയായിരുന്നു.

ക്വാറന്റീനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. നെഗറ്റീവായിരുന്നു ഫലം.’ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ നടന്‍ 12 ദിവസത്തോളമായി ക്വാറന്റീനിലാണ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്ബ് ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് നടന്‍ അറിയിച്ചിരിക്കുന്നത്

Post a Comment

أحدث أقدم