കാസർകോട് വനിതാ ഡോക്ടർ അടക്കം മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്



കാസർകോട്:(www.thenorthviewnews.in)ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂണ്‍ 3) ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു.  26 ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ്(സമ്പര്‍ക്കം) രോഗം സ്ഥിരീകരിച്ചത്.
    ഉക്കിനടുക്ക മെഡിക്കൽ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. മെയ് 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും  22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് രോഗം ഭേദമായത്.

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD


Post a Comment

أحدث أقدم