സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂലായ് ആദ്യമെന്ന സൂചന






  • തിരുവനന്തപുരം:(www.thenorthviewnews.in)

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷഫലവും പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍, പല ക്യാമ്പുകളിലും അദ്ധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്.
ഈമാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.

Post a Comment

أحدث أقدم