കാസർകോട് മൈ സ്റ്റെപ് കരിയർ ഗൈഡൻസ് സെന്റർ എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്തു



കാസർകോട്:(www.thenorthviewnews.in) ജില്ലയിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനായി കാസർഗോഡ് ജില്ലയുടെ ഹൃദയഭാഗത്ത് ബൈ സ്റ്റെപ് കരിയർ ഗൈഡൻസ് ആരംഭിച്ചു. 
കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ യൂണിവേഴ്സിറ്റി കളിലേക്കും ഉള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും, അന്യസംസ്ഥാനങ്ങളിൽ നിന്നും മികച്ച വിദ്യാർഥികൾക്കായി നൽകുന്ന സ്കോളർഷിപ്പുകൾ നേടിയെടുക്കുന്നതിനുള്ള പരിശീലനങ്ങളും, നൽകി വിദ്യാർത്ഥികളുടെ ഒരു പുത്തൻ ദിശയിലേക്ക് നയിക്കുന്നതാണ് ഈ സ്ഥാപനം. കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഈ സ്ഥാപനം ഒരു മുതൽക്കൂട്ടായി മാറട്ടെ എന്ന് എൻ എ നെല്ലിക്കുന്ന് പ്രസ്താവിച്ചു.

1 Comments

  1. വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായകമാണ്, അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Previous Post Next Post