തബഷീറിനെ  മരണം തട്ടിയെടുത്തത് കിണർ വൃത്തിയാക്കിയ ശേഷം ഏണി പുറത്തേക്കെടുക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി   ഷോക്കേറ്റ്


കാഞ്ഞങ്ങാട്:(www.thenorthviewnews.in)കിണർ വൃത്തിയാക്കിയ ശേഷം ഏണി പുറത്തേക്കെടുക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ബാവാ നഗറിലെ തബഷീർ (12) മരണപ്പെട്ടത്.ഇന്നലെ  രാത്രി ഏഴു മണിയോടെയാണ് സംഭവം. വീട്ടുകിണറിലെ  ചളിവെള്ളം കോരിക്കളഞ്ഞ ശേഷം തബഷീറിൻ്റെ ഉപ്പ ബഷീറും അമ്മാവൻ ഷമീമും കിണറ്റിൽ നിന്നു കയറി. കയറാൻ ഉപയോഗിച്ച അലുമിനീയത്തിൻ്റെ ഏണി പുറത്തേക്കെടുക്കാൻ ഇവർക്കൊപ്പം തബഷീറും ചേർന്നു.പുറത്തേക്കെടുക്കുമ്പോൾ മുകളിലേക്ക് ഉയർന്ന ഏണിയുടെ അഗ്രഭാഗം വീടിന്   വൈദ്യുതി ലൈനിൽ തട്ടി. ഞൊടിയിടയിൽ ബഷീറും ഷമീമും തെറിച്ചു വീണു. തബഷീർ ഷോക്കിൻ്റെ ആഘാതത്തിൽ ഏണിക്കൊപ്പം വീണു.ഉടൻ കാഞ്ഞങ്ങാട് അരിമല ആസ്പത്രിയിലെത്തിച്ചു.ആസ്പത്രിയിലെത്തും മുൻപേ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രവാസിയാണ് ബഷീർ.ആയിഷയാണ് മാതാവ്. ഏക സഹോദരി: ഫാത്തിമ

Post a Comment

Previous Post Next Post