ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകുമെന്ന് ആരോഗ്യമന്ത്രി




കോഴിക്കോട്: (www.thenorthviewnews.in) സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകും. ആവശ്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ലഭിക്കുന്നതിന് പ്രയാസമില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കണം. പലരും മാസ്ക് നേരെ ധരിക്കുന്നില്ല. കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ ദിവസവും പൂട്ടി കെട്ടാനാകില്ല. മരണങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ല. മരണ സംഖ്യ കുറച്ചേ മതിയാകൂ. ആളുകള്‍ വര്‍ധിച്ചാല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈന്‍ പ്രയാസത്തിലാകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.


 KEYWORDS
HEALTH MINISTEER KERALA

Post a Comment

Previous Post Next Post