പടുപ്പ് ബദർ ജമാഅത്ത് പള്ളി തുറക്കില്ലെന്ന് ഭാരവാഹികൾ
പടുപ്പ്:(www.thenorthviewnews.in) കഴിഞ്ഞ 2 മാസത്തോളമായി ഗവൺമെന്റ് ഉത്തരവ് പ്രകാരം അടച്ചിരിക്കുന്ന ആരാധനാലയങ്ങൾ
ചില നിബന്ധനകളോടെ തുറന്ന് ആരാധനാ കർമ്മങ്ങൾ നടത്താന് ഗവൺമെന്റുകൾ അനുവാദം നൽകിയിട്ടുണ്ട്. കോവിഡ്-19 മുൻനിർത്തി കൂടുതൽ ജാഗ്രത പുലർത്തേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മുടെ നാട് കടന്ന് പോകുന്നത്. ഈ പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ നിലവിൽ പള്ളി പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത് ഉചിതമായിരിക്കില്ല എന്ന തീരുമാനത്തിലാണ് പടുപ്പ് ബദർ ജുമാ മസ്ജിദ് കമ്മിറ്റി എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വരുന്ന ഹജ്ജ് പെരുന്നാൾ വരെ നിലവിലുള്ള പോലെ തന്നെ പള്ളി ആരാധനയ്ക്ക് തുറന്ന് കൊടുക്കുന്നതായിരിക്കില്ല എന്ന് അറിയിച്ച് കൊള്ളുന്നു.

إرسال تعليق