തലശ്ശേരി പാനൂരിൽ സിപിഎം-ആർ.എസ്.എസ് സംഘർഷം ഒരാൾക്ക് വെട്ടേറ്റു




തലശ്ശേരി:(www.thenorthviewnews.in)തലശ്ശേരി പാനൂരില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. ബുധനാഴ്ച രാത്രി ഒരാള്‍ക്ക് കൂടി വെട്ടേറ്റു. സിപിഎം കിഴക്കേ മനേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രനെ (48)യാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാലിന് ആഴത്തിലുള്ള മുറിവേറ്റ ചന്ദ്രനെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയില്‍ സുഹൃത്ത് വിജയനോടൊപ്പം നില്‍ക്കുമ്പോഴാണ് ചന്ദ്രന്‍ അക്രമത്തിനിരയായത്. തടയാന്‍ ശ്രമിച്ച വിജയന് മര്‍ദനമേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വെച്ച് ആര്‍എസ്എസ് നേതാവിനും സഹോദരങ്ങള്‍ക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്.

Post a Comment

أحدث أقدم