36 ദിവസങ്ങൾക്ക് ശേഷം കാസർകോട് ജില്ലയിൽ സമ്പർക്കം വഴി  ഒരാൾക്ക് കോവിഡ്



കാസർകോട്:(www.thenorthviewnews.in) ഇന്ന് (ജൂണ്‍ 30) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. അവസാനമായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് മെയ് 27 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനായിരുന്നു. 36 ദിവസങ്ങള്‍ക്ക് ശേഷം സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്.

 വിദേശത്ത് നിന്ന് വന്നവര്‍ 

 ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 45 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് ഖത്തറില്‍ നിന്നെത്തിയ 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും  കോവിഡ്  പോസിറ്റീവായി. 

 ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 

 ജൂണ്‍ 17 ന് ഡെല്‍ഹിയില്‍ നിന്നെത്തിയ 27 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ബംഗളൂരുവില്‍ നിന്ന് ഒരേ കാറില്‍ വന്ന 22, 40 വയസുള്ള ബദിയഡുക്ക സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചയാള്‍ 

 46 വയസുള്ള ചെങ്കള സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26 ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തതാണ്. 

 നാല് പേര്‍ക്ക് കോവിഡ്  നെഗറ്റീവായി 

 പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി

 കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍ 

 ദുബായില്‍ നിന്നെത്തി ജൂണ്‍ ഏഴിന് കോവിഡ് പോസിറ്റീവായ 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 21 ന് രോഗം സ്ഥിരീകരിച്ച  29  വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മെയ് 25 ന് കോവിഡ് സ്ഥിരീകരിച്ച  60 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും 

 പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയ ആൾ 

 ബഹ്റിനില്‍ നിന്നെത്തി ജൂണ്‍ 10 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിയ്ക്കും കോവിഡ് നെഗറ്റീവായി.


 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6929 പേര്‍ 

വീടുകളില്‍ 6520 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 409 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  6929 പേരാണ്. പുതിയതായി  589 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 203 പേരുടെ സാമ്പിളുകല്‍ പരിസോധനയ്ക്ക് അയച്ചു.  393 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.


KEYWORDS

DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

DR V RAMDAS DMO  KASARAGOD

Post a Comment

Previous Post Next Post