ശിശു സേവ മന്ദിരത്തിൽ പെരുന്നാൾ ആഘോഷ
വുമായി കിസ് വ
പാലക്കുന്ന്:(www.thenorthviewnews.in)
പെരുന്നാൾ ദിനത്തിൽ ശിശു ക്ഷേമ സമിതിയുടെ ശിശു സേവ മന്ദിരത്തിൽ കോട്ടിക്കുളം ഇസ്ലാമിക് സോഷ്യൽ വെൽ ഫയർ അസോസിയേഷൻ പെരുന്നാൾ ആഘോഷിച്ചു.അന്തേവാസി
കളായ കുഞ്ഞുങ്ങൾക്ക് പെരുന്നാൾ കിറ്റും പുതുവസ്ത്രങ്ങളും ഭക്ഷണവും നൽകിയായിരുന്നു കിസ് വ യുടെ പെരുന്നാൾ ആഘോഷം.
പെരുന്നാൾ ദിനത്തിൽ ശിശു മന്ദിരത്തിൽ എത്തിയ കിസ്‌വ ഭാരവാഹികളെ ജീവനക്കാരും സമിതി വെൽ ഫയർ കമ്മിറ്റി അംഗം മധു മുദിയാക്കലും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
നാട്ടിലെ വിദ്യാഭ്യാസ,
ജീവകാരുണ്യ രംഗത്തെ കിസ്‌വ യുടെ പ്രവർത്തനങ്ങളെ മധു മുദിയാക്കൽ,അഭിനന്ദിച്ചു പ്രളയത്തിൽ വീട് നഷ്ടമായഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് വേണ്ടി വയനാട്ടിൽ
വീട് നിർമാണ പദ്ധതിയടക്കം നിരവധി ജീവകാരുണ്യ പരിപാടികളാണ് കിസ്‌വ നടത്തുന്നത്.
ഖത്തർ ചാരിറ്റിയുമായി ചേർന്ന് പ്രതി വർഷം ഇരുനൂറിലേറെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്ന കിസ്‌വ,പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നാട്ടിലെ വിവിധ സ്കൂളുകളിൽ മോട്ടിവേഷണൽ ക്ലാസുകളും കൗൺസിലിംഗും സംഘടിപ്പിക്കാറുണ്ട്.ചടങ്ങിൽ കിസ്‌വ ജനറൽ സെക്രട്ടറി കെ ബി കാദർ ഹാജി,ഹനീഫ പാലിക്കുന്ന്,
എം കെ താജുദ്ധീൻ ,
കാസിം പൈക്കത്ത്,
ഇഖ്ബാൽ കരിപ്പോടി,
ബി എം എ മുഹമ്മദ്,
ജാഷിർ പാലക്കുന്ന്,
നാസർ കാപ്പിൽ,
ബിഎംഎ ജുനൈദ് തുടങ്ങിയവർ സംബന്ധിച്ചു

إرسال تعليق