പെരുന്നാൾ ദിന ഭക്ഷണമൊരുക്കി മുസ്ലിം യൂത്ത് ലീഗ്





കാസര്‍കോട് നഗരപരിധിയിലെ വിവിധയിടങ്ങളില്‍  ക്വാറന്റ്വനില്‍ കഴിയുന്ന 250 തോളം ആളുകള്‍ക്ക്  പെരുന്നാള്‍ ഉച്ച ഭക്ഷണം നല്‍കി  മുസ് ലിം യൂത്ത് ലീഗ് അടുക്കത്ത്ബയല്‍ ശാഖ കമ്മിറ്റി  വേറിട്ട പ്രവര്‍ത്തനം കഴ്ചവെച്ചു. .മുസ് ലിം  യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്റഫ് എടനീര്‍,സഹീര്‍ ആസിഫ്, കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര കാസര്‍കോട് മുനിസിപ്പല്‍ മുസ് ലിം  യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര ജനറല്‍ സെക്രട്ടറി അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി,ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബയല്‍ ,മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍,ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി,ശിയാബ് അടുക്കത്ത്ബയല്‍ ,തംജീദ് സിറ്റി ഗോള്‍ഡ്,കബീര്‍ വടകര,സമീര്‍ ഒൗട്ട്ഫിറ്റ്,ജുനൈദ് കെ എ, ശംസീര്‍ കെ എസ് ,മുന്ന ബീരാന്‍, സലീം എന്നിവര്‍ സംബന്ധിച്ചു.

മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചയാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 മഹാമാരിക്കെതിരെ  മുൻ നിരയിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർ,ഫയര് ഫോഴ്സ് ഉദ്യോഗസ്ഥർ,kseb ഓഫീസർസ്,പോലീസ് ഉദ്യോഗസ്ഥർ  തുടങ്ങിയവർക്ക് സ്നേഹവിരുന്നൊരുക്കി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് നേതാക്കളായ വി.പി.പി  ഷുഹൈബ്, ഷംഷാദ് AGC,അസ്ഹറുദ്ധീൻ മണിയനോടി,ജാബിർ തങ്കയം,ശംസുദ്ധീൻ കാരോളം,ഫയാസ് ബീരിച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് പോരാളികൾക്ക് സ്നേഹ പൊതികൾ എത്തിച്ചത്.

Post a Comment

أحدث أقدم