സർക്കാർ വാർഷികം പ്രതിഷേധ ദിനമായി ആചരിക്കും, പാളിച്ചകൾ തുറന്ന് കാട്ടുമെന്ന് പ്രതിപക്ഷം




തിരുവനന്തപുരം:(www.thenorthviewnews.in)
സർക്കാർ വാർഷികം പ്രതിഷേധ ദിനമായി ആചരിക്കും. ക്രമക്കേട് കണ്ടാൽ മിണ്ടാതിരിക്കില്ല. പാളിച്ചകൾ തുറന്ന് കാട്ടും. നവകേരള പദ്ധതിയിൽ മാറ്റമുണ്ടാക്കാൻ ഈ ഗവൺമെന്റിനായിട്ടില്ല. ലോക ബാങ്കിൽ നിന്ന് പുനർ നിർമ്മാണത്തിന് കിട്ടിയ 1780 കോടി രൂപ ശമ്പളത്തിനും പെൻഷനും ചിലവഴിച്ചു.ആരോഗ്യ രംഗത്തെ നേട്ടം സർക്കാരിന്റെ ത് മത്രമല്ല. രാജഭരണ കാലത്തും ആരോഗ്യ രംഗത്ത് മികവ് കാണിച്ചിരുന്നു. കണ്ണൂർ എയർപോർട്ടും, കൊച്ചി മെട്രൊയും 90 ശതമാനം കഴിഞ്ഞ സർക്കാർ പൂർത്തീകരിച്ചതാണ്. എല്ലാം ഈ സർക്കാരിന്റെ മാത്രം നേട്ടമെന്ന് പ്രചരിപ്പിക്കാനാണ് സർക്കാർ ശ്രമം. കൊവിഡിന്റെ മറവിൽ അഴിമതികൾ മൂടി വെക്കുന്നു. സംസ്ഥാനത്ത് വൻകിട വികസന പദ്ധതികൾ തുടങ്ങിയില്ല. വൻകിട പദ്ധതികൾ അട്ടിമറിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളും ഫണ്ടുകളും ഒന്നും നടന്നില്ല. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ഒരു ബസു പോലും വാങ്ങിയില്ല. കോവിഡ് കാലം വീഴ്ച്ചകൾ മറച്ച് വെക്കാൻ അവസരമാക്കി. കാർഷിക മേഘലയിൽ 4 വർഷമായി കുതിപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയാണ്. കാർഷിക മേഘല തകർന്നിരിക്കുന്നു. 25 കർഷകരാണ് ഈ കാലയളവിൽ ആത്മഹത്യ ചെയ്തത്. ഇത്തരം ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയും പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു

Post a Comment

أحدث أقدم