സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരാളും
കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മറ്റൊരു യുവാവും  മരിച്ചു.




കോഴിക്കോട്:(www.thenorthviewnews.in) സംസ്​ഥാനത്ത്​ ഒരാള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. വയനാട്​ കല്‍പ്പറ്റ സ്വദേശി ആമിനയാണ്​ മരിച്ചത്​. 53 വയസായിരുന്നു. അതേ സമയം കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന യുവാവും കണ്ണൂരിൽ മരണപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയ ശേഷം മാടായിയില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വാടിക്കല്‍ സ്വദേശി റിബിന്‍ ബാബു (18) ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.

പഞ്ചായത്ത് ക്വാറന്‍ീനില്‍ നിരീക്ഷണത്തിലായിരുന്നു റിബിന്‍. തുടര്‍ന്ന് പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ ചെയ്ത കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. മരണശേഷവും സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്

​കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്നു കല്‍പ്പറ്റ സ്വദേശി ആമിന. വിദേശത്തുനിന്ന്​​ കൊച്ചി വിമാനത്താവളം വഴിയാണ്​ ഇവര്‍ കേരളത്തിലെത്തിയത്​. ദുബൈയില്‍ നിന്ന്​ ഈ മാസം 20നാണ്​ ഇവര്‍ നാട്ടിലെത്തിയത്​.

ഇവര്‍ അര്‍ബുദ രോഗത്തിന്​ നേരത്തേ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ അര്‍ബുദ ചികിത്സക്കിടെയാണ്​ ഇവര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അതേസമയം ആമിനയുടെ ഭര്‍ത്താവി​​​​െന്‍റ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​.സംസ്കാര ചടങ്ങുകളടക്കം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും നടത്തുക.

ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി.

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

HEALTH DEPARTMENT KERALA

Post a Comment

Previous Post Next Post