പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കലക്ടർ പിന്തിരിയണം: എൻ.എ നെല്ലിക്കുന്ന് എം എൽഎ
കാസർകോട്: (www.thenorthviewnews.in) പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കലക്ടർ പിന്തിരിയണമെന്ന് എൻഎ നെല്ലിക്കുന്ന് എം എൽഎ ആവശ്യപ്പെട്ടു.
ധാരാളം പ്രവാസികളുള്ള ജില്ലയാണ് കാസർകോട്. ജില്ലയുടെ വളർച്ചയ്ക്ക് ഓരോ പ്രവാസിയും തൻ്റെതായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോവിഡ് - 19 ൻ്റെ പശ്ചാത്തലത്തിൽ ജോലിയും മറ്റു സൗകര്യങ്ങളും നഷ്ടപ്പെട്ട് നാടണയുന്നവരോട് നന്ദി കേടാണ് ജില്ലാ ഭരണാധികാരി കാണിക്കുന്നത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി വരുന്ന കാസർകോട്ടുകാർക്ക് വിമാന മിറങ്ങുന്ന നിമിഷം മുതൽ കൊടിയ ദുരിതമാണ് പേറേണ്ടി വരുന്നത്. അല്ലലും അലട്ടലുമില്ലാതെ അവരെ നാട്ടിലെത്തിക്കേണ്ട ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടാകുന്നില്ല .കോവിഡ് - 19 ൻ്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ബസ്സുകളിൽ പ്രവാസികളെ കുത്തിക്കയറ്റുന്നു. ജില്ലയിലെത്തുന്നതുവരെ കുടിക്കാൻ വെള്ളം പോലും ലഭിക്കുന്നില്ല .പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യം അനുവദിക്കുന്നില്ല .ജില്ലയിലെത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത ലോഡ്ജുകളിൽ പാർപ്പിക്കുന്നു .കാല പഴക്കം ചെന്ന ലോഡ്ജുകളിലെ ഉപയോഗിക്കാൻ കൊള്ളാത്ത മുറികളിലാണ് പ്രവാസികളെ തള്ളുന്നത്. ഒരു ദിവസം ഒരാൾക്ക് ഭക്ഷണത്തിന് അനുവദിച്ച തുക അറുപത് രൂപയാണ് .സമയത്ത് കിട്ടുന്നില്ലെന്ന് മാത്രമല്ല കഴിക്കാൻ പറ്റാത്ത ഭക്ഷണമാണ് നൽകുന്നത് .കാരാഗൃഹമാണ് ഇതിനെക്കാൾ നല്ലതെന്നാണ് തിരിച്ചെത്തിയ പല പ്രവാസികളും പറയുന്നത് .
വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ മണിക്കൂറുകളോളം കറക്കി റോഡിൽ ഇറക്കിവിടുന്നു. ഏതാണ് തങ്ങൾക്കനുവദിച്ച ലോഡ്ജുകൾ എന്നറിയാതെ പലർക്കും തെരുവിൽ കഴിയേണ്ടി വരുന്നു . എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചു വരുന്ന വരോട് പണമുണ്ടെങ്കിൽ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.
ജില്ലയിലെത്തുന്ന പ്രവാസികളെ പാർപ്പിക്കുന്ന കാര്യത്തിൽ ക്രമീകരണം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കാസർകോട് മുനിസിപ്പാലിറ്റിയിലെ ലോഡ്ജുകളിൽ ജില്ലയിലെ തെക്കേ അറ്റത്തുള്ള
വരെ താമസിപ്പി
ക്കുന്നു. വടക്കുഭാഗത്തുള്ളവരെ തെക്കേ ഭാഗത്തിലുള്ള പഞ്ചായത്തുകളിലേക്കയക്കുന്നു. തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിൽ ഇൻസ്റ്റിട്ട്യൂഷൻ ക്വാറൻ്റീൻ അനുവദിക്കുകയാണെങ്കിൽ സ്വന്തം വീടുകളിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാം. ഒരാഴ്ച ഇൻസ്റ്റിട്യൂഷൻ ക്വാറൻ്റീൻ കഴിഞ്ഞാൽ വീണ്ടും ഹോം ക്വാറൻ്റീനാണ്. പക്ഷേ പരിശോധനയൊന്നും നടത്താതെയാണ് വീടുകളിലേ
ക്കയക്കുന്നത്.
തിരിച്ചെത്തുന്ന പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ആരോഗ്യ വകുപ്പിലെയും റവന്യൂ വകുപ്പിലെയും മുഴുവൻ ഉദ്യോഗസ്ഥർക്കും ബോധ്യമുണ്ട്. പ്രശ്ന പരിഹാരത്തിന് കലക്ടറാണത്രേ തടസ്സം നിൽക്കുന്നത്. താൻ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ മതി എന്ന ധിക്കാരമാണ് ജില്ലാ ഭരണാധികാരിയുടെത്.
ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് എംപിയും മഞ്ചേശ്വരം, കാസർകോട് എംഎൽഎ മാരും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും കത്ത് നൽകിയിരുന്നു. പക്ഷേ യോഗം വിളിച്ചില്ല. ധിക്കാരം ഉപേക്ഷിച്ച് പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടുന്നത് കലക്ടർ നിർത്തണമെന്ന് എൻഎ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
KEYWORDS
N.A NELLIKUNNU MLA
DISTRICT COLLECTOR KASARAGOD

إرسال تعليق