മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു
തിരുവനന്തപുരം:(www.thenorthviewnews.in)
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ തകര്‍ത്തു. കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്‌റംഗ്ദൾ ഭാഗികമായി പൊളിച്ച് നീക്കിയത്. ലോക് ഡൗണിന് മുൻപാണ് സെറ്റ് ഇട്ടത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല.കാര രതീഷിന്റെ നേതൃത്വത്തിലാണ് പൊളിച്ചത്. രതീഷ് കാലടി സനൽ കൊലപാതകത്തിലെ ഒന്നാം പ്രതിയും ഇപ്പോൾ എ.എച്ച്.പി ജില്ല ഭാരവാഹിയുമാണ്.
സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.
ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള് പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു.യാജിച്ച് ശീലം ഇല്ല.ഞങ്ങള് പൊളിച്ച് കളയാൻ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും,മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.മഹാദേവൻ അനുഗ്രഹിക്കട്ടെ
ഹരി പാലോട്ജനറൽ സെക്രട്ടറി
AHPകേരളം94 00 86 00 04
ഗോദക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ജസ്റ്റിന്‍ മാത്യു, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. നിര്‍മ്മാണ് സോഫിയ പോള്‍.
ടൊവിനോ തോമസിനെ നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബേസില്‍ ജോസഫ്. രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണെന്ന് ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റ് രാഷ്ട്രീയ ബജ്‍രംഗ്‍ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.
ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്ത് ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും .

Post a Comment