പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്.
വികസന കുതിപ്പിനൊപ്പം ദുരന്ത നിവാരണവും ഏറ്റെടുത്തു, ലോക മലയാളികൾ സഹായിച്ചപ്പോൾ
കേന്ദ്ര സഹായം വേണ്ട പോലെ ലഭിച്ചില്ല - മുഖ്യമന്ത്രി


പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്.  വികസന കുതിപ്പിനൊപ്പം ദുരന്ത നിവാരണവും ഏറ്റെടുത്തു, ലോക മലയാളികൾ സഹായിച്ചപ്പോൾ  കേന്ദ്ര സഹായം വേണ്ട പോലെ ലഭിച്ചില്ല - മുഖ്യമന്ത്രി







തിരുവനന്തപുരം:(www.thenorthviewnews.in)
എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്. ഇത്തവണ ആഘോഷങ്ങളില്ല. 5 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ധേശിച്ച പദ്ധതികൾ 4 വർഷത്തിൽ പൂർത്തീകരിച്ചത്.വികസന രംഗത്ത് തളർന്നില്ല എന്നത് അഭിമാനം. പ്രകൃതി ദുരന്തത്തേയും നിപ്പയേയും അതിജീവിച്ചു. അതിജീവന ശ്രമത്തിനിടെ കോവിഡ് വിഷനായി വന്നു.സർക്കാർ ലക്ഷ്യത്തിൽ നിന്ന് തെന്നി മാറിയില്ല. വികസന കുതിപ്പിന് മഹാപ്രളയം മങ്ങലേൽപ്പിച്ചു. വികസനത്തിനൊപ്പം ദുരുന്ത നിവാരണവും ഏറ്റെടുത്തു. ലോക മലയാളികൾ സഹായഹസ്തവുമായി വന്നു.
നാലാം വർഷ പ്രോഗ്രസ്റ്റ് റിപ്പോർട്ട് ഉടനുണ്ടാവും. സുതാര്യ ഭരണം സർക്കാരിന്റെ സവിശേഷതയായി. വിവിധ മേഘലകളിൽ മുന്നേറ്റം ഉണ്ടാക്കാനായി. ലൈഫ് മിഷനിലൂടെ 219154 വീടുകൾ നിർമ്മിച്ചു. 35000 പട്ടയം കൂടി നൽകും. ഗ്രീൻ പ്രോട്ടോകോൾ ജനങ്ങൾ ഏറ്റെടുത്തു. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുന്നില്ല. തനത് വഴികൾ കണ്ടത്തേണ്ടതുണ്ട്. എല്ലാവരേയും ഉൾകൊള്ളുന്ന നവകേരള സംസ്കാരം വളർത്തും. 23409 കോടി രൂപയുടെ ക്ഷേമ പെൻഷനുകൾ നൽകി. കുടുംബശ്രീക്ക് റിക്കാർഡ് വളർച്ചയുണ്ടായി. എണ്ണപ്പറ്റ പുതിയ ഇടപെടലുകൾ വിവിധ മേഘലകലകളിലായി നടന്നു. പ്രകടന പത്രിക ചിലർക്ക് വോട്ട് നേടാനുള്ള  അഭ്യാസം മാത്രം.
പോലീസിലെ വനിതാ സ്വധീനം 25 ശതമാനമായി ഉയർത്തും. ആദിവാസി ഉരുകൾ സഞ്ചരിക്കുന്ന റേഷൻ കടകൾ. എല്ലാ മേഘലകളിലും മിനിമം വേതന പുതുക്കി.സ്റ്റാർട്ട് അപ്പുകൾക്ക് അനുകൂല സാഹചര്യം ഒരുക്കി. കേന്ദ്രം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കും.പല രാജ്യങ്ങളിൽ നിന്നായി കമ്പനികൾ സുരക്ഷിത കേന്ദ്രങ്ങൾ തേടുന്നു. ഏറ്റവും സുരക്ഷിതമായ ഇടം എന്നത് കേരളത്തിന്റെ സാധ്യത. നിക്ഷേപം ആകർഷിക്കാൻ കമ്മിറ്റി. ചീഫ് സെക്രട്ടറി കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.തിരുവനന്തപുരം കാസർകോട് അതിവേഗ റയിൽവേ പാത നിർമ്മിക്കും. ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് 4 കേന്ദ്രങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകരെ ആകർഷിക്കാൻ വിവിധ എംബസികളുമായി ബന്ധപ്പെട്ട് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post