കാസര്‍കോടെത്തുന്ന പ്രവാസികളെ പെയ്ഡ് ക്വാറന്‍റൈന് നിര്‍ബന്ധിക്കുന്നതായി പരാതി
കാസര്‍കോട്:(www.thenorthviewnews.in) കാസര്‍കോട് ജില്ലയില്‍ തിരിച്ചെത്തിയ പ്രവാസികളെ പെയ്ഡ് ക്വാറന്‍റൈനില്‍ പോകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികള്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍ എത്തുമ്പോഴാണ് പെയ്ഡ് ക്വാറന്‍റൈന് നിര്‍ബന്ധിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ എത്തിയ കാസര്‍കോട് സ്വദേശികള്‍ ഇപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുന്നത് ദിവസേനെ ആയിരം രൂപ നല്‍കിയാണ്. പെയ്ഡ് ക്വാറന്‍റൈന് സമ്മതിക്കാത്തവരെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചെക്ക്പോസ്റ്റില്‍ തടഞ്ഞുവെന്നും പ്രവാസികള്‍ പറയുന്നു.
കാസര്‍കോട് സൌജന്യ ക്വാറന്‍റൈന് നിലവില്‍ ഒഴിവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയ പ്രവാസികളോട് പറയുന്നത്. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ MP ആരോപിച്ചു.

Post a Comment