കൊറോണ കാലത്തും മുസ്ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷൻ അനുഗ്രഹമായി.




പൊവ്വൽ:(www.thenorthviewnews.in) മുസ്ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റി വര്ഷങ്ങളായി റംസാൻ റിലീഫിൽ ഉൾപ്പെടുത്തി നിർദ്ധന കുടുംബങ്ങൾക്ക്  നൽകി വരുന്ന പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള സമാശ്വാസ പെൻഷൻ കൊറോണ കാലത്തും  നിർദ്ധന കുടുംബങ്ങൾക് ആശ്വാസമായി മാറി. പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടക്കിലാക്കിയ സമാശ്വാസ പെൻഷൻ പദ്ധതി വര്ഷങ്ങളായി മുടക്കമില്ലാതെ നടന്നു വരികയാണ്. ഒപ്പം നിർദ്ധന, ഇടത്തരം കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റും വിതരണം ചെയ്തു... റംസാൻ റിലീഫ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം. എസ്‌ മുഹമ്മദ്‌ കുഞ്ഞി ഉൽഘടനം ചെയ്തു. റിലീഫ് കമ്മിറ്റി ചെയർമാൻ എ.ബി ഷാഫി അധ്യക്ഷത വഹിച്ചു. കൺവീനർ എം.എസ്‌ ഷുക്കൂർ സ്വാഗതം പറഞ്ഞു.ബാത്തിഷ പൊവ്വൽ നന്ദി പറഞ്ഞു.  മുസ്ലിം ലീഗ് പഞ്ചായത് സെക്രട്ടറി എസ്.എം മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ എം.കെ അബ്ദുൽ റഹിമാൻ,കർഷക സംഘം മണ്ഡലം സെക്രട്ടറി എ.പി അസൈനാർ  വാർഡ് കമ്മിറ്റി നേതാക്കളായ ബിസ്മില്ല മുഹമ്മദ്‌ കുഞ്ഞി, എ.കെ യൂസഫ്, അബ്ദുള്ള കുളത്തിങ്കര, പി.ഷാഫി ചാലക്കര, യൂത്ത് ലീഗ് പ്രസിഡന്റ്‌ ഉനൈസ് മദനി നഗർ തുടങ്ങിയവർ സംബന്ധിച്ചു..

Post a Comment

Previous Post Next Post