ആലൂർ എസ് കെ എസ് എസ് എഫ് യുഎഇ കമ്മിറ്റി ധന സഹായ വിതരണം ചെയ്തു




ആലൂർ:(www.thenorthviewnews.in) എസ് കെ എസ് എസ് എഫ് ആലൂർ യുഎഇ കമ്മിറ്റി എല്ലാ വർഷവും നടത്താറുള്ള റമദാൻ റിലീഫിന്റെ ഭാഗമായി ഇപ്പ്രാവശ്യം ധന സഹായ വിതരണം ചെയ്തു. ആലൂർ പ്രദേശത്തെ പാവപ്പെട്ടവർ, രോഗികൾ, വൃദ്ധന്മാർ, വിധവകൾ എന്നീ വിഭാഗങ്ങളെ പരിഗണിച്ച് നാല്പത്തി നാലോളം കുടുംബങ്ങൾക്കും, വ്യക്തികൾക്കുമാണ് വിതരണം ചെയ്തത്. ജാതി മത ഭേദമന്യേ അർഹരായ എല്ലാവരെയും പരിഗണിച്ചാണ് വിതരണം നടത്തിയത്. ഫണ്ട് യുഎഇ കമ്മിറ്റി അംഗം മജീദ് കടവിൽ എസ് കെ എസ് എസ് എഫ് ആലൂർ ശാഖാ കമ്മിറ്റിക്ക് കൈമാറി. ചെർക്കള മേഖല ജനറൽ സെക്രട്ടറി അബ്ദുല്ല ആലൂർ, ബോവിക്കാനം റൈഞ്ച് ട്രഷറർ മുഹമ്മദ് കുഞ്ഞി, ആലൂർ യൂണിറ്റ് പ്രസിഡന്റ് ശിഹാബ് ആലൂർ, മറ്റു പ്രവർത്തകരും ചേർന്ന് ധന സഹായ വിതരണം ചെയ്തു. കൊറോണ കാരണം ദുരിതമനുഭവിക്കുന്നവർക് നാട്ടിൽ റിലീഫിന്റെ ഭാഗമായി പല കമ്മിറ്റികളും കിറ്റ് വിതരണം ചെയ്യുന്നത് കൊണ്ടാണ് ഇപ്പ്രാവശ്യം കിറ്റിന് പകരം ധന സഹായ വിതരണം ചെയ്തതെന്ന് യുഎഇ കമ്മിറ്റി പ്രസിഡന്റ് ഉമ്മർ ഹാജി, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ എ ടി, ട്രഷറർ ഡോ: അബ്ദുൽ ഖാദർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിലേക്ക് സഹകരിച്ച സഹായിച്ച എല്ലാ പ്രവർത്തകർക്കും വ്യക്തികൾക്കും ആലൂർ എസ് കെ എസ് എസ് എഫ് യുഎഇ കമ്മിറ്റി നന്ദിയും കടപ്പാടും അറിയിക്കുന്നതായി മൂവരും കൂട്ടിച്ചേർത്തു

Post a Comment

Previous Post Next Post