എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്ന് മുതല്‍



Coronavirus | Sanitised corridor for students from outside Kerala ...


തിരുവനന്തപുരം: (www.thenorthviewnews.in) എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും.വിദ്യാഭ്യാസ ഡയറക്ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണ്‍ മൂലം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാകുക. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും.ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം

Post a Comment

أحدث أقدم