മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കൊറൻ്റിൻ കേന്ദ്രത്തിലേക്ക് ആശ്വാസ പ്രവർത്തനങ്ങൾ നടത്തി സി എച്ച് വായനശാല പ്രവർത്തകർ








മൊഗ്രാൽ പുത്തൂർ :(www.thenorthviewnews.in) പറപ്പാടിയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ ക്വാറൻ്റിൽ കഴിയുന്നവർക്ക് ആശ്വാസ പ്രവർത്തനങ്ങൾ നടത്തി കുന്നിൽ സി. എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാല പ്രവർത്തകർ, അയൽ സംസ്ഥാനത്ത് നിന്നും വന്ന നിരവധി പേർ ഇവിടെ നിരീക്ഷണത്തിൽ കഴിയുകയാണ്, ഇവിടെ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേർക്കും സാനിറ്ററൈസർ, മാസ്ക് ,ടവ്വൽ എന്നിവ നൽകി, കുന്നിൽ പച്ചപ്പടയുമായി സഹകരിച്ച് ഭക്ഷണവും നൽകിയിരുന്നു, കോവിഡ് 19 റിപ്പോർട്ട് ചെയ്തത് മുതൽ വിവിധ ബോധവൽക്കരണ - സഹായ പ്രവർത്തനങ്ങളാണ് സി എച്ച് വായനശാലയുടെ നേതൃത്തിൽ നടത്തിയത്, ജനറൽ ആശുപത്രിയിലെ രോഗികൾക്ക് വസ്ത്രങ്ങളും മറ്റും നൽകിയിരുന്നു, ബ്രേക്ക് ദി ചൈൻ വരുന്നതിന് മുമ്പെ മൊഗ്രാൽ പുത്തൂരിൽ ക്ലീൻ ഹാൻഡ് സേവ് ലൈഫ് എന്ന പേരിൽ വിപുലമായ പരിപാടികളാണ് സി എച്ച് വായനശാല പ്രവർത്തകർ നടത്തിയത്, ലോക് ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് നിരവധി സഹായങ്ങളും ചെയ്തു,
ക്വാറൻ്റിൻ സെൻ്ററിലേക്കുള്ള സാന്നിറ്ററൈസർ ബി. എം ബാവ ഹാജിയും മാസ്ക്ക് സീതു കസബും പഞ്ചായത്ത് സെക്രട്ടറി ശ്രീജക്ക് കൈമാറി, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് എം എസ് ബോധവൽക്കരണ പരിപാടി ഉൽഘാടനം ചെയ്തു., എ ഇ മഹേഷ് ,
മാഹിൻ കുന്നിൽ, എം എ നജീബ്, സുരേഷ് കുമാർ, തുടങ്ങിയവർ സംബന്ധിച്ചു,

Post a Comment

أحدث أقدم