കൊറോണ കാലത്ത് കാരുണ്യ ഹസ്തവുമായി കരോടി രിഫായി ജമാഅത്ത് പരിധിയിലെ സംഘടനകൾ




റിപ്പോർട്ട്‌: ആർ എം ഹാരിസ് കരോടി


കിന്നിംഗാർ: (www.thenorthviewnews.in) ലോകമാകെ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ഈ സമയത്തു ഒന്നര ലക്ഷത്തോളം രൂപയുടെ സ്വാന്തന പ്രവർത്തനം നടത്തി ശ്രദ്ധേയമാകുകയാണ് കിന്നിംഗാർ കരോടി എന്ന കൊച്ചു ഗ്രാമം. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 40 ഓളം മഹൽ വാസികൾ താമസിക്കുന്ന ഈ പ്രദേശത്ത് ഇത്രയും വിപുലമായ സഹായ വിതരണം നടന്നതിൽ ഏറെ സന്തോഷത്തിലാണ് മഹൽ കമ്മിറ്റിയും നാട്ടുകാരും. ലോക്ക് ഡൌൺ കാലത്തു ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് പാവപെട്ട കുടുംബങ്ങൾക്ക് വളരെ ഏറെ ആശ്വാസം പകർന്നായിരുന്നു സഹായ വിതരണം. ഇതിന് മുൻകൈ എടുത്ത കരോടി രിഫായി ജമാഅത് കമ്മിറ്റി, അൻസാറുൽ മുസ്‌ലിമീൻ സംഘo, ബ്രദർസ് സ്‌പോർട് ക്ലബ്‌ തുടങ്ങിയവരും  അത് പോലെ എന്നും താങ്ങായി നിൽക്കുന്ന പ്രവാസി സമൂഹവും (ജിസിസി  കൂട്ടായ്മ )ഈ ദുരിത കാലത്ത് നാടിന് ഏറെ ആശ്വാസമായി

Post a Comment

Previous Post Next Post