ജില്ലയില്‍ നാലുപേര്‍ക്കു കൂടി കോവിഡ് ,ഒരാൾക്ക് രോഗം ഭേദമായി
കാസർകോട്: (www.thenorthviewnews.in)
ഇന്ന് (മെയ് 29) ജില്ലയില്‍ നാല് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. മെയ് 14 ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 42 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 63 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 17 ന് ദുബായില്‍ നിന്നെത്തിയ 58 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 വയസുള്ള പൈവളിഗ പഞ്ചായത്ത് സ്വദേശിക്ക് രോഗം ഭേദമായി. ഇദ്ദേഹം മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18 ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 70 ആണ്

Post a Comment