കോവിഡ് 19 ബാധയെ തുടർന്ന് മാറ്റി വെച്ച  എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾ സുഗമമായി  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ 


District Collector | Website of Kasargod | India





കാസർകോട്: (www.thenorthviewnews.in) കോവിഡ 19 ബാധയെ തുടർന്ന് മാറ്റി വെച്ച  എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾ സുഗമമായി  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കാൻ പ്രധാനധ്യാപകർക്ക് ഞായറാഴ്ച വൈകീട്ട് അഞ്ചു മണി വരെ  പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സമയം അനുവദിച്ചിരുന്നു. ചെറുവത്തൂർെടക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മാത്രമാണ് ഡി ഡി ഇ യെ നേരിടുന്ന പ്രയാസം അറിയിച്ചത്. അത് പരിഹരിക്കാൻ  ജില്ലാ കളക്ടർ  അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് തടസ്സം കൂടാതെ വിദ്യാലയങ്ങളിൽ പരീക്ഷ എഴുതാൻ എത്തുന്നതിന്  കെ എസ് ആർ ടി സി യും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നതിന് കളക്ടർ നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്താൻ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കോ വിഡ് 19 ക്വാ റ ൻ്റീൻ ആയി ഉപയോഗിച്ച മുഴുവൻ വിദ്യാലയങ്ങളും അന്നിശമന രക്ഷാ സേന ആണുവിമുക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളായ മുഴുവ വിദ്യാലയങ്ങളും തിങ്കളാഴ്ച വൈകീട്ടോടെ അണുവിമുക്തമാക്കും. മുഴുവൻ വിദ്യാർത്ഥികളും പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനാധ്യാപകൻ്റെ ഉത്തരവാദിത്തമാണ്. പരീക്ഷ എഴുതാനുള്ള അവസരം വിദ്യാർത്ഥികൾ പൂർണമായും വിനിയോഗിക്കണം. വിദ്യാർത്ഥികൾ സുഗമമായി സഞ്ചരിക്കുന്നതിന് പോലീസ് ഫ്ലയിംഗ് സ്ക്വാഡും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. റവന്യു വകുപ്പിലെ ഇൻസിഡൻറ് കമാണ്ടർമാരുടെ സേവനവും അടിയന്തര ഘട്ടത്തിൽ പ്രയോജനപ്പെടുത്തും. ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരേയും ആശാ വർക്കർമാരേയും നിയോഗിച്ചതായി ജില്ലാ സ ർ വലൻസ് ഓഫീസർ യോഗത്തിൽ അറിയിച്ചു. പോലീസിൻ്റെ അടിയന്തര സേവനം ആവശ്യമായി വരുന്നവർ 9497990142 ഡ്രിവൈഎസ്പി)     9497935841 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്പ. എ ഡി എം എൻ ദേവദാസ്   ജില്ലാ സർവലൻസ് ഓഫീസർ ഡോ.എ ടി മനോജ് ഡി വൈ എസ് പി ( ഡി സി ആർ ബി ) ജയ്സൺ കെ അബ്രഹാം ജില്ലാ ഫയർ ഓഫീസർ  രാജ് ബി  ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ മനോജ് കുമാർ വി ' എന്നിവർ പങ്കെടുത്തു

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD


Post a Comment

أحدث أقدم