പരീക്ഷ കേന്ദ്രങ്ങളിൽ എം.എസ്.എഫ് കൊവിഡ് കെയർ സേവനം
കാസർകോട്: (www.thenorthviewnews.in) നാളെ നടക്കുന്ന എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധത്തിന് വിദ്യാർത്ഥികൾക്കാവിശ്യമായ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ നൽകി എം.എസ്.എഫ്
ബെള്ളൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കോ വിഡ് 19 പ്രതിരോധത്തിന് ആവശ്യമായ മാസ്ക്ക് , ഹാൻഡ് വാഷ് , സാനിറ്റൈസർ എന്നിവ എം.എസ്.എഫ് ബെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പി.ടി.എ പ്രസിഡന്റന് കൈമാറി
കാസർകോട് നെല്ലിക്കുന്ന് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ഫിർദോസ് നഗർ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ വക സാനിറ്ററേസർ യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് മുസമ്മിലും വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസമ്മിലും സ്കൂൾ പ്രിൻസിപ്പൽ ഏല്പിക്കുന്നു.

إرسال تعليق