10 മാസം പ്രായമായ കുട്ടിക്ക് ഉൾപ്പെടെ പാലക്കാട് ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:(www.thenorthviewnews.in) പാലക്കാട് ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മാസം പ്രായമായ കുട്ടിക്ക് ഉൾപ്പെടെയാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാർക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് വന്ന രണ്ട് പേർക്കും മുംബൈയിൽ നിന്ന് വന്ന രണ്ട് പേർക്കും ഒരു പ്രവാസിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
പാലക്കാട് അതിര്‍ത്തി ജില്ല എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആളുകള്‍ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇന്ന് മുതല്‍ പാലക്കാട് നിരോധനാജ്ഞയാണ്. 5 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ ആണ്. ആളുകള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ നിര്‍ദേശങ്ങള്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു
إرسال تعليق