രാജകീയ വരവേൽപ്പോടെ അവരെത്തി
സ്‌പെഷ്യൽ മെഡിക്കൽ ടീമിന്
മുന്നിൽ ആദരവോടെ കാസർകോട്




തിരുവനന്തപുരം: (www.thenorthviewnews.in)കഴിഞ്ഞ ദിവസം തലസ്ഥാനത്തു നിന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടെ ആശിർവാദത്തോടെ പുറപ്പെട്ട സ്‌പെഷ്യൽ മെഡിക്കൽ ടീം ഡോ. സന്തോഷ് കുമാർ എസിന്റെ നേതൃത്വത്തിൽ കാസർകോടെത്തി.
രാത്രി 1 മണിക്ക് കാസർകോട് എത്തിയ ടീമിന് രാജകീയ വരവേൽപ്പായിരുന്നു ലഭിച്ചത്. യാത്രക്കിടയിൽ വിവിധ സ്ഥലങ്ങളിൽ പോലീസും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും അവരെ അനുമോദിക്കുകയും ഭക്ഷണമോ മധുരപാനീയം വിതരണം ചെയ്യുകയും ചെയ്തു. കാസർകോട് സ്വദേശിയും കാസർകോടിനൊരിടം കൂട്ടായ്മയിലൂടെ സാമൂഹ്യ പ്രവർത്തനത്തിൽ ജില്ലക്ക് സുപരിചിതനുമായ ഡോ. ഷമീം മുഹമ്മദും ടീമിൽ ഉള്ളത് കാസർകോടിന് ഏറെ സന്തോഷം നൽകുന്നുണ്ട്. നേരത്തെ ഹരിപ്പാട് വെച്ചു ബസ് പണിമുടക്കിയെങ്കിലും പരിഹരിച്ചു യാത്ര തുടർന്ന സംഘത്തിന് ഡോ ഷാമിലായുടെ നേതൃത്വത്തിൽ മധുര പാനീയം നൽകി സ്വീകരിച്ചു. ആലപ്പുഴയിൽ പോലീസ് റോഡിന് വശം ചേർന്ന് നിന്ന് സംഘത്തെ ആദരിക്കുകയും വെള്ളവും സ്നാസും നൽകുകയും ചെയ്തു. കൊച്ചിയിൽ എൻഎസ്എസ് കരയോഗം വക വിഭവ സമൃദ്ധമായ ഭക്ഷണം നൽകിയാണ് സ്വീകരിച്ചത്. പിന്നീട് ബസ് മാറി പുറപ്പെട്ട സംഘത്തെ തൃശൂരിൽ പോലീസ് സംഘം രാജകീയമായി സ്വീകരിച്ചു. കുറ്റിപ്പുറത്തു വെച്ചു ഡോ. മുജീബിന്റെ നേതൃത്വത്തിൽ റിഹാബിലേഷൻ സെന്റർ ചായയും പലഹാരങ്ങളും നൽകി ആദരിച്ചു. പിന്നീട് വൈകുന്നേരം കോഴിക്കോട് വെച്ചു പ്രതീബ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഹോട്ടലിൽവിഭവ സമൃദ്ധമായ ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നു. കാസർകോട് കാലിക്കടവ് അതിർത്തിയിൽ എത്തിയപ്പോൾ പിലിക്കോട് പഞ്ചായത്ത് അംഗങ്ങളും അധികൃതരും ചായയും സ്നാക്സും നൽകി സ്വീകരിച്ചു. തുടർന്ന് കാസർകോട് എത്തിയ ടീമിനെ താമസ സ്‌ഥലത്തു രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ സംഘം ബദിയടുക്ക ഉകിനടുക്ക മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.

KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

Post a Comment

Previous Post Next Post