കാസര്‍കോട് : ( www.thenorthviewnews.in ) ചെര്‍ക്കള സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി .ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതോടൊപ്പം നിന്ന വികസന ശില്‍പി ....ചെര്‍ക്കള നാട്ടുകാരുടെ
പ്രിയപ്പെട്ട ഉമ്പുച്ച ...1951 ല്‍ ചെര്‍ക്കള എലിമെന്ററി സ്‌കൂളയി ഈ വിദ്യാലയം പിറവിയെടുത്തു .അന്ന് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ചെര്‍ക്കളം അഞ്ചാം ക്ലാസു വരേ ഇവിടെ പഠിച്ചു. അന്നു കന്നഡ മീഡിയമായിരുന്നു ഇത്.
അഞ്ചാം ക്ലസ്സില്‍ ഒറ്റക്കായപ്പോള്‍ ടി സി എടുത്തു മറ്റൊരു സ്‌ക്കുളില്‍ ചേര്‍ന്നു . പട്ടിണിയോട് പടവെട്ടി ജീവിതം നയിച്ചിരുന്ന ഒരു ജനവിഭാഗത്തിന് വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസം നേടിയെടുക്കാനുള്ള ഒരു കേന്ദ്രമാക്കി ഈ സ്‌കൂളിനെ മാറ്റിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ് .
പഠിച്ചു വളര്‍ന്നു വലുതായി കേരള സംസ്ഥാനമൊട്ടാകെ അല്ല, ഇന്ത്യയ്ക്കും അതിനമപ്പുറവും ചെര്‍ക്കള പ്രദേശവും സ്‌കൂളും അറിയപ്പെട്ടത് അദ്ദേഹത്തിന്റെ കര്‍മ്മ ഫലമാണ്.. ആദ്യ കാലത്തു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നതിനും ഭൗതിക സാഹചര്യം ഒരുക്കുന്നതിനും അദ്ദേഹത്തിന്റെ മഹനീയ സേവനം ഒരു കാലത്തും മറക്കില്ല. കൊരംബയില്‍ അഹമ്മദ് ഹാജിയുടെ എം.പി. ഫണ്ടില്‍ ഹയര്‍ സെക്കന്ററി കെട്ടിടം , എസ് എസ് എ കെട്ടിടം , അസ്സെംബ്ലി പവലിയന്‍ , ലാബ് സൗകര്യങ്ങള്‍ ലഭ്യമാക്കിയതിലും അദ്ദേഹത്തിന്റെ പിന്‍ബലം ഒന്നു മാത്രമായിരുന്നു.
2000 വര്‍ഷത്തില്‍ കേരളത്തിലെ ഒട്ടു മിക്ക വിദ്യലയങ്ങളിലും പ്ലസ് ടു ബാച്ച് അനുവദിച്ചപ്പോള്‍ ചെര്‍ക്കള സ്‌കൂള്‍ അവഗണിക്കപ്പെട്ടു . അന്നു തന്നെ നാട്ടുകാരെയും കുട്ടികളെയും സംഘടിപ്പിച്ചു നാഷണല്‍ ഹൈവേ പിക്കറ്റ് ചെയ്തു കാര്യം നേടിയെടുത്തതു അന്നു മഞ്ചേശ്വരം എം എല്‍ എ ആയിരുന്ന അദ്ദേഹത്തിന്റെ മിടുക്കു തന്നെയാണ് . 2012 ല്‍ ചെര്‍ക്കളയുടെ ചരിത്രത്തില്‍ ആദ്യമായി ജില്ലാ സ്‌കൂള്‍ കലോത്സവം നടന്നപ്പോള്‍ സംഘാടക സമിതി ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹത്തിന്റെ നേതൃത്വ പാഠമാണ് ജില്ല കണ്ട ഏറ്റവും മികവുറ്റ കലോത്സവമായത് എല്ലാവരും അനുഭവിച്ചറിഞ്ഞതാണ് .
അവസാന ഘട്ടത്തില്‍ തന്റെ രോഗാവസ്ഥയിലും സ്‌ക്കുളിന്റെ പുരോഗതിയും പ്രയാസങ്ങളും മനസ്സിലാക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു . നമ്മുടെ സ്‌കൂളിനെ നാടിന്റെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റിയ അങ്ങയെ ഞങ്ങള്‍ മറക്കില്ലൊരിക്കലും ........ധൈര്യമുണ്ടായിരുന്നു ഞങ്ങള്‍ക്ക് അങ്ങു ഞങ്ങളുടെ സ്‌ക്കുളില്‍ നിന്നും വിളിപ്പാടകലെയുണ്ടെന്നോര്‍ത്ത് ......പക്ഷെ ആ വെളിച്ചം മഞ്ഞുവെന്നറിയുമ്പോള്‍..... സ്‌കൂള്‍ അനാഥമായ പോലെ ....... എങ്കിലും അങ്ങ് പരത്തിയ പ്രഭ എന്നും ഈ വിദ്യാലയത്തിന് മുന്നോട്ടുള്ള ഗമനത്തിന് വെളിച്ചമേകുമന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല....സ്‌കൂളിന് പുതു വെളിച്ചം നല്‍കിയ അങ്ങേക്ക് പടച്ച റബ്ബ് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ
ആമീന്‍.
സമീര്‍ തെക്കില്‍
ജി എച് എസ് എസ് ചെര്‍ക്കള സെന്‍ട്രല്‍

إرسال تعليق