മൊഗ്രാല്‍:  (www.thenorthviewnews.in)  മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭാഷാ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു. വായനയും രാഷ്ടീയവും സ്ത്രീകള്‍ അകറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും അവയെ പുണര്‍ന്നു കൊണ്ട് വേണം അവര്‍ പൊതുധാരയിലേക്ക് വരാനെന്നും കുമ്പള പഞ്ചായത്ത് മെമ്പറും സാഹിത്യകാരിയുമായ ഫാത്തിമ അബ്ദുല്ല കുഞ്ഞി അഭിപ്രായപ്പട്ടു.

മൊഗ്രാല്‍ ഗവ. സ്‌കൂളില്‍ വിവിധ ഭാഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തോനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

പഠനത്തില്‍ സമൂഹം പിന്നോക്കം നിന്ന പഴയ കാലത്ത് വിദ്യാഭ്യാസം നേടുന്നതിന് സ്ത്രീകള്‍ അനുഭവിച്ച ത്യാഗങ്ങളെ അന്വേഷിക്കാനും അതില്‍ നിന്ന് ഉര്‍ജ്ജമുള്‍ക്കൊള്ളാനും
പുതിയ കാലത്തെ കുട്ടികള്‍ പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സ്‌കൂളിലെ ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു.
അലിഫ് ടാലന്റ് ടെസ്റ്റില്‍ വിജയിച്ച കുട്ടികള്‍ക്ക് അറബിക് ക്ലബ്ബിന്റെ ഉപഹാരം ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ സമര്‍പ്പിച്ചു.

ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ് എം, പി ടി എ പ്രസിഡണ്ട് താഹിറ എം, സ്റ്റാഫ് സെക്രട്ടറി ശിഹാബ്
മൊഗ്രാല്‍, അധ്യാപകരായ ഇന്ദിര എം, കെ അബ്ദു റഹ്മാന്‍ റിയാസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അധ്യാപകന്‍ ഷിബു കെ സ്വാഗതവും വിദ്യാര്‍ത്ഥിനി
ഫാത്തിമത്ത് റഫീന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post