ഉപ്പള :(www.thenorthviewnews.in) നയബസാര്‍ ദേശീയ പാതയില്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം.
മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ. എ 23 സി. 0803 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും, കാസര്‍ഗോഡ് ഭാഗത്ത് നിന്നും കര്‍ണാടകയിലേക്ക് പോവുകയായിരുന്ന കെ. എ 15 പി. 9999 നമ്പര്‍ ഫോഴ്‌സ് ട്രാക്ക് തൂഫാന്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉള്ളാള്‍ സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. പാലക്കാട്ടിലേക്ക് പോയി ഉള്ളാളിലേക്ക് മടങ്ങും വഴിയാണ് അപകടം 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവര്‍ തലപ്പാടി സ്വദേശികള്‍ ആണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ തൂമിനാട് സ്വദേശിനിയാണ്. അപകടത്തില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ളത് പന്ത്രണ്ട് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍. തലപ്പാടിക്ക് സമീപം അധ്യനടുക്ക സ്വദേശികളായ ഇംതിയാസ് (35) മുസ്താഖ(41), ബീഫാത്തിമ (65), അസ്മ(30), നസീമ(38), എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ പന്ത്രണ്ട് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍ മംഗളൂരിലെ യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നു കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റു മൂന്നു കുട്ടികളുടെ പരിക്ക് നിസാരമായതിനാല്‍ അവരെ ഉടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റുള്ളവരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്ക് ലോറി. ലോറിയുടെ ടയര്‍ ഊരി തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയില്‍ ജീപ്പിനകത്ത് കുടുങ്ങിയവരെ ഓടി കൂടിയ നാട്ടുക്കാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ജുലൈ

Post a Comment