മഞ്ചേശ്വരം:(www.thenortthviewnews.in) പൊട്ടി വീണ വൈദ്യുതി കമ്പിയിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. വോര്‍ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
പൂപറിക്കാനായി തോട്ടത്തില്‍ പോയ ഗണപതി ഭട്ട് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ കുടുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു. തോട്ടത്തിലേക്ക് പോയ ഗണപതി ഭട്ടിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് വൈദ്യുതി കമ്പിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ഓഫ് ചെയ്ത ശേഷം ഗണപതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പട്ടിരുന്നു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷോക്കേറ്റ കാര്യം മാത്രമേ ഞങ്ങളെ അറിയിച്ചിരുന്നുള്ളുവെന്നും മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അസി. എഞ്ചിനിയര്‍ പറഞ്ഞു.

Post a Comment